

രാമന്തളി: എം ബി ബി എസ് പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയ ഡോ. സുആദ സുബൈറിനെ രാമന്തളി മുസ്‌ലിം യൂത്ത് സെന്റര്‍ ആദരിച്ചു.

രാമന്തളി വടക്കുമ്പാട് ചേനോത്ത് അങ്ങാടിയില്‍ സുബൈറിന്റേയും സി ടി പി റഷീദയുടേയും മകളാണ് ഡോ. സുആദ.

പുരസ്‌കാര കൈമാറ്റ ചടങ്ങില്‍ ആര്‍ എം വൈ സി ഉപദേശക സമിതി ചെയര്‍മാനും ശാഖാ ലീഗ് പ്രസിഡണ്ടുമായ കരപ്പാത്ത് ഉസ്മാന്‍, ആര്‍ എം വൈ സി ഓര്‍ഗനൈസിംഗ് സെക്രട്ടറി യു ടി സഫീര്‍ എന്നിവര്‍ പങ്കെടുത്തു.
പി പി മുഹമ്മദലി ഹാജി, മുണ്ടക്കാല്‍ ഇബ്രാഹിം, പി പി സുലൈമാന്‍ ഹാജി, യു അബ്ദുല്‍ റഹ്മാന്‍, ഹസ്സന്‍ കുഞ്ഞഹമദ്, കെ പി അബ്ദുല്‍ ഗഫൂര്‍, പി ഹമീദ് മാസ്റ്റര്‍, കരപ്പാത്ത് ഹംസ, കോച്ചന്‍ അബ്ദുല്ല, കെ വി അബൂബക്കര്‍, മോണങ്ങാട്ട് ഇബ്രാഹിം, സലാം ആലക്കാട്ട് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.

