ചൂര്‍ണിക്കര കുടുംബശ്രീ സി ഡി എസ് ഓണച്ചന്ത

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നടത്തുന്ന ഓണച്ചന്ത ചൂര്‍ണ്ണിക്കര പഞ്ചായത്തിനു മുന്നില്‍ ആരംഭിച്ചു. കുടുംബശ്രീ തുടങ്ങിയ ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റഅ രാജി സന്തോഷ് നിര്‍വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

city exchange

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, തായിക്കാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, മെമ്പര്‍മാരായ രാജേഷ് പുത്തനങ്ങാടി, പി എസ് യൂസഫ്, ലീന ജയന്‍, അസിസ്റ്റന്റ് സെക്രട്ടറി ബിനി ഐപ്പ്, സി ഡി എസ് വൈസ് ചെയര്‍മാന്‍ റംല റഷീദ്, സി ഡി എസ് മെമ്പര്‍മാരായ മാഫിത, ഷീല സുരേഷ്, ബീന മോഹന്‍, വല്‍സ തോമസ്, ഷഹര്‍ബാന്‍, സിജി സണ്ണി, കൊച്ചുറാണി, ലേഖ, റാഹില, സി ഡി എസ് അക്കൗണ്ടന്റ് ധന്യ, ആത്തിക്ക ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

കുടുംബശ്രീ ചന്തയിലെ ഉത്പന്നങ്ങള്‍ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ വിവിധ കുടുംബശ്രീ വനിതകളുടെ സംരംഭകളുടെ ഉത്പന്നങ്ങള്‍ തന്നെ ആണ്. കുടുംബശ്രീ സംരംഭങ്ങള്‍ തന്നെ ആയതിനാല്‍ മിതമായ നിരക്കില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!