മിസ് വേള്‍ഡ് സിംഗപ്പൂരില്‍ മലയാളിത്തിളക്കം; സെക്കന്‍ഡ് പ്രിന്‍സസ് ആയി നിവേദ ജയശങ്കര്‍

Web Desk
1 Min Read

സിംഗപ്പൂര്‍: 2021 മിസ് വേള്‍ഡ് സിംഗപ്പൂരില്‍ ഫിനാലെയില്‍ മലയാളിത്തിളക്കം. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ മലയാളിയായ നിവേദ ജയശങ്കര്‍ സെക്കന്‍ഡ് പ്രിന്‍സസ് ആയി വിജയിച്ചു. 2021 മിസ് വേള്‍ഡ് സിംഗപ്പൂരിന്റെ ഫൈനല്‍ റൗണ്ടില്‍ എത്തുന്ന ഏക ഇന്ത്യന്‍ കൂടിയാണ് നിവേദ. സെക്കന്‍ഡ പ്രിന്‍സസ് ടൈറ്റില്‍ കൂടാതെ, മിസ് ഫോട്ടോജനിക്, മിസ് ഗുഡ് വില്‍ അംബാസഡര്‍ ടൈറ്റിലുകളും നിവേദയ്ക്ക് വിജയിക്കാനായി. മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദമുള്ള നിവേദ ജയശങ്കര്‍, സിംഗപ്പൂരിലെ യുണിയന്‍ ഓവര്‍സീസ് ബാങ്കില്‍ അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. അടിസ്ഥാനജീവിതസൗകര്യങ്ങളില്ലാത്ത വീടുകളിലെ കുട്ടികള്‍ക്കായി പഠനസൗകര്യങ്ങള്‍ ഒരുക്കുന്ന എന്‍ജിഒയുടെ വോളന്റിയര്‍ കൂടിയാണ് നിവേദ. സിംഗപ്പൂര്‍ മലയാളികളായ ജയശങ്കറിന്റെയും നന്നിതയുടെയും മൂത്ത മകളാണ. എസ്.ടി മൈക്രോഇലക്ട്രോണിക്‌സില്‍ സീനിയര്‍ മാനേജറായി ജോലി ചെയ്യുന്ന അച്ഛന്‍ ജയശങ്കര്‍, സിംഗപ്പൂരില്‍ അറിയപ്പെടുന്ന ചിത്രകാരനാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!