ഐ എസ് ഡി സ്‌കൂളില്‍ വര്‍ണ്ണാഭമായ ഓണാഘോഷപരിപാടി സംഘടിപ്പിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: പയ്യന്നൂര്‍ ഐ എസ് ഡി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

city exchange

വിവിധ ഹൗസുകളിലെ കുട്ടികള്‍ തയ്യാറാക്കിയ ഓണപ്പതിപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുരേഷ് പൊതുവാള്‍ പ്രകാശനം ചെയ്തു. പതിനൊന്നാം തരത്തിലെ നിവേദ്യയും സംഘവും അവതരിപ്പിച്ച നൃത്തവിരുന്ന് പരിപാടികള്‍ക്ക് മാറ്റുകൂട്ടി.
കുട്ടികളുടെ പങ്കാളിത്തംകൊണ്ടും മത്സരപരിപാടികളുടെ വൈവിധ്യം കൊണ്ടും ഓണാഘോഷ പരിപാടി കണ്ണും മനസ്സും കുളിര്‍പ്പിക്കുന്നതായിരുന്നു.

പരിപാടിയില്‍ പ്രിന്‍സിപ്പല്‍ സുരേഷ് പൊതുവാള്‍, സി ഇ ഒ മുഹമ്മദ് സൈദ്, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പല്‍ ദിവ്യ കെ പി, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image

സ്‌കൂള്‍ ഇവന്റ് കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!