

ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന വി കെ എം കുട്ടി ഈസ്റ്റ്മലയമ്മ നാട്ടില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.

ഖത്തര്‍ സാംസ്‌ക്കാരിക മന്ത്രാലയത്തില്‍ ജീവനക്കാരായിരുന്നു അദ്ദേഹം. മരക്കാര്‍കുട്ടി എന്നാണ് പൂര്‍ണമായ പേര്.

ഖത്തറിലെ മലയാളികള്‍ക്കിടയില്‍ എഴുത്തും വായനയുമായി കലാ- സാംസ്‌ക്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഖത്തര്‍ മലയാളികളുടെ കലയും സാഹിത്യവുമായി ബന്ധപ്പെട്ട ഏതു പരിപാടിക്കും തോളിലൊരു ബാഗുമായി വി കെ എം കുട്ടി ഈസ്റ്റ് മലയമ്മ എന്ന കുട്ടിക്കയുടെ സാന്നിധ്യമുണ്ടാകുമായിരുന്നു.
നിരന്തരം കവിതകള്‍ എഴുതിയിരുന്ന അദ്ദേഹം സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ പ്രസിദ്ധീകരണങ്ങളില്‍ കത്തുകളുമെഴുതിയിരുന്നു.

