
വടകര: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം മൂന്നുനില കെട്ടിടത്തില്‍ തീപിടിത്തം. എടോടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ചെരിപ്പുകടയായ പാദകേന്ദ്രയിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. മുകളിലെ നിലയില്‍ നിന്ന് തീ ആളിപ്പടരുകയായിരുന്നു. അഗ്‌നിശമനസേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.വലിയ നാശനഷ്ടം ഉണ്ടായതായാണ് കരുതുന്നത്. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല.


