പണം പിടിച്ചുപറിച്ച കേസിലെ രണ്ടു പ്രതികള്‍ മട്ടാഞ്ചേരി പൊലീസ് പിടിയില്‍

Web Desk
1 Min Read

മട്ടാഞ്ചേരി: യുവാവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു പണം പിടിച്ചുപറിച്ച കേസിലെ പ്രതികളെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. മട്ടാഞ്ചേരി ചക്കരയിടുക്ക് ഭാഗത്ത് താമസിക്കുന്ന അന്‍സില്‍ ഷാ (24), മട്ടാഞ്ചേരി ലോബോ ജംഗ്ഷന്‍ ഭാഗത്ത് താമസിക്കുന്ന തവള അനീഷ് എന്ന പേരില്‍ കുപ്രസിദ്ധനായ അനീഷ് (33) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

city exchange

ജൂണ്‍ 30ന് വൈകിട്ട് ആറര മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടാഞ്ചേരി ലോബോ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റിനു സമീപമുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയ ശേഷം തിരികെ വീട്ടിലേക്കു പോകുകയായിരുന്ന ചുള്ളിക്കല്‍ നിവാസിയായ യുവാവിനെയാണ് പ്രതികള്‍ തടഞ്ഞുനിര്‍ത്തി പോക്കറ്റില്‍ നിന്നും ബലമായി പണം പിടിച്ചു പറിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ ഭയന്ന് പോയ യുവാവ് വീട്ടിലേക്കു പോകുകയും പിറ്റേദിവസം സ്റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു.

തുടര്‍ന്ന് മട്ടാഞ്ചേരി പൊാലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. ഒ്ന്നാം പ്രതിയായ അഭിലാഷ് ഒളിവിലാണ്.

- Advertisement -
Ad image

കേസിലെ പ്രതികളായ അഭിലാഷും അനീഷും അന്‍സില്‍ ഷായും മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെയും കൊച്ചി സിറ്റിയിലെ മറ്റു പല സ്റ്റേഷനുകളിലെയും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളാണ്. അനീഷിനും അഭിലാഷിനും എതിരെ മുന്‍പ് കാപ്പ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്.

മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ മനോജ് കെ ആറിന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് മോന്‍ കെ എം, ഹരിശങ്കര്‍ ഒ എസ്, മധുസൂദനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആന്റോ മത്തായി, എഡ്വിന്‍ റോസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജെന്‍സന്‍, സനീഷ്, ബേബി ലാല്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!