

കുന്നുംപുറം: സാങ്കേതിക വിദ്യയുടെ മുന്നേറ്റമനുസരിച്ച് ജീവിതത്തില്‍ ഓടിയെത്താനുള്ള ബുദ്ധിമുട്ടാണ് ഇന്ന് വയോജനങ്ങള്‍ നേരിടുന്നതെന്നും എന്നാല്‍ അവരുടെ അനുഭവത്തിന്റെ ഒട്ടനേകം അറിവുകള്‍ക്കൊപ്പം നമുക്കെത്താന്‍ കഴിയില്ലെന്നും അവരെ ആദരിക്കുന്നതിലും ചേര്‍ത്തു നിര്‍ത്തുന്നതിലുമാണ് നമ്മുടെ വിജയം കുടികൊള്ളുന്നതെന്നും പ്രധാനധ്യാപിക ബിന്ദു കെ പറഞ്ഞു. നോര്‍ത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലോക വയോജന ചൂഷണ വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ദിനാചരണത്തിന്റെ ഭാഗമായി പേരയില്‍ പി ഗോപിനാഥന്‍ നായരെ വിദ്യാര്‍ഥിനികളായ സന ഫാത്തിമ, സാറ ഗ്രൈസ് സോണി എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചും അദ്ദേഹം സംവദിച്ചു. സ്റ്റാഫ് സെക്രട്ടറി മാഹിന്‍ ബാഖവി, സുജ ബി മേനോന്‍, ആനി ടി.ജി, നവീന്‍ പുതുശ്ശേരി, മുത്തലിബ് എം എം, ജ്യോതി കൃഷ്ണ ടി കെ, സിനി ടി എസ് എന്നിവര്‍ സംസാരിച്ചു.

