അമേരിക്കയില്‍ മലയാളിയെ വെടിവച്ച് കൊന്നത് പതിനഞ്ചുകാരന്‍

Web Desk
1 Min Read

ഡള്ളസ്: അമേരിക്കയിലെ ഡള്ളസില്‍ പത്തനംതിട്ട സ്വദേശി സാജന്‍ മാത്യൂസിനെ വെടിവച്ച് കൊലപ്പെടുത്തിയത് പതിനഞ്ചുകാരന്‍.ഡള്ളസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയില്‍ ഗാലോവെയിലെ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമയായ സാജന്‍ മാത്യൂസിനെ സ്വന്തം സ്ഥാപനത്തിനുള്ളില്‍ വച്ചാണ് അക്രമി നിറയൊഴിച്ചത്. മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണമെന്നാണ് സൂചന. അമേരിക്കന്‍ സമയം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. കടയിലേക്ക് അതിക്രമിച്ചു കയറിയ മോഷ്ടാവ് കൗണ്ടറില്‍ ഉണ്ടായിരുന്ന സാജന് നേരെ നിറയൊഴിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് കടന്ന് കളഞ്ഞ കൊലപാതകി പിടിയിലായത്.
പത്തനംതിട്ട ചെറുകോല്‍ കലപ്പമണ്ണില്‍ പടി ചരുവേല്‍ വീട്ടില്‍ പരേതരായ സി.പി .മാത്യുവിന്റെയും സാറാമ്മ മാത്യുവിന്റെയും മകനാണ് കൊല്ലപ്പെട്ട സാജന്‍. 2005ല്‍ കുവൈറ്റില്‍ നിന്നാണ് ഇയാള്‍ അമേരിക്കയില്‍ എത്തിയത്. ഡള്ളസ് പ്രസ്ബിറ്റിരിയന്‍ ഹോസ്പിറ്റലിലെ നഴ്‌സ് മിനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!