
തിരുവനന്തപുരം: എസ് എസ് എഫ് തിരുവനന്തപുരം ജില്ല സാഹിത്യോത്സവില്‍ തിരുവനന്തപുരം ഡിവിഷന്‍ ജേതാക്കളായി. സെപ്തംബര്‍ നാലിന് ആരംഭിച്ച സാഹിത്യോത്സവം സാഹിത്യകാരന്‍ എം ജീവേഷാണ് ഉദ്ഘാടനം ചെയ്തത്. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിര്‍ സന്ദേശ പ്രഭാഷണം നടത്തി.

അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ജൂനിയര്‍, സീനിയര്‍, ജനറല്‍, കാമ്പസ് വിഭാഗങ്ങളിലായി 250 വിദ്യാര്‍ഥികള്‍ നൂറിലേറെ മത്സരങ്ങളില്‍ പങ്കെടുത്തു.
484 പോയിന്റോടെയാണ് തിരുവനന്തപുരം ഡിവിഷന്‍ ജേതാക്കളായത്. വര്‍ക്കല (226), നെടുമങ്ങാട് (197), നെയ്യാറ്റിന്‍കര (158), കണിയാപുരം(140) എന്നിവ മറ്റു സ്ഥാനങ്ങള്‍ നേടി. നെടുമങ്ങാട് ഡിവിഷനിലെ മുഹമ്മദ് ബിലാല്‍ കലാപ്രതിഭയും തിരുവനന്തപുരം ഡിവിഷനില്‍ നിന്നുള്ള സിദ്ദീഖ് സര്‍ഗ്ഗപ്രതിഭയുമായി തെരഞ്ഞെടുക്കപ്പെട്ടു. കാമ്പസ് വിഭാഗത്തില്‍ കെ ടി സി ടി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ജേതാക്കളായി.


സമാപന സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുദ്ധീന്‍ ബാഅലവി തങ്ങള്‍ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഫി നെടുമങ്ങാട് വിജയികളെ പ്രഖ്യാപിച്ചു. സമസ്ത കേന്ദ്ര മുശാവറ സ്ഥിരം ക്ഷണിതാവ് വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് ഹാഷിം ഹാജി, എസ് വൈ എസ് ജില്ല ജനറല്‍ സെക്രട്ടറി സുള്‍ഫിക്കര്‍ വള്ളക്കടവ്, എസ് എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം നസറുദ്ദീന്‍ ആലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് അന്‍സര്‍ ജൗഹരി, ഷിനാസ് വള്ളക്കടവ്, മുഹമ്മദ് ഷാഫി നെടുമങ്ങാട്, മുഹമ്മദ് കണ്ണ് വിഴിഞ്ഞം, ഹുസൈന്‍ മദനി ബീമാപള്ളി, സിദ്ധീഖ് ജൗഹരി വിളപ്പില്‍ശാല, മുഹമ്മദ് ഫായിസ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
ജില്ല സാഹിത്യോത്സവിനോടനുബന്ധിച്ചു പ്രവാസി പ്രാര്‍ഥനാ സംഗമം, തലമുറ സംഗമം, പ്രാസ്ഥാനിക സംഗമം, വെബിനാറുകള്‍ എന്നിവ സംഘടിപ്പിച്ചു. ആറ്റിങ്ങല്‍ മഖ്ദൂമിയ്യഃ ദഅവ കോളേജ് ജില്ല സാഹിത്യോത്സവിന് വേദിയായി.


