മൂരി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി; 18 വയസ്സുകാരി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം

Web Desk
2 Min Read

കൊച്ചി: മേക്കുന്നേല്‍ ഫിലിംസിന്റെ ബാനറില്‍ വിന്‍സെന്റ് മേക്കുന്നേല്‍ ഫീമെയില്‍ ഉണ്ണികൃഷ്ണന്‍, ഡീസന്റ് പാര്‍ട്ടിസ്, തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നിര്‍മിക്കുന്ന ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലെര്‍ പോലീസ് കഥയാണ് മൂരി. ഓസ്ട്രിയയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ യുവനായകന്‍ ടോണി മേക്കുന്നേല്‍ ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും അനീറ്റ അഗസ്റ്റിന്‍ നിര്‍വഹിച്ചിരിക്കുന്നു. തിയേറ്റര്‍ ആര്‍ട്‌സ്, സൈക്കോളജി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദ വിദ്യാര്‍ഥിനി കൂടിയാണ് അനിറ്റ. രചന ദീപ ചന്ദ്രോത്ത്, ആലാപനം. അഭിജിത് കൊല്ലം, അന്ന ബേബി, സംഗീത സംവിധാനം ജീവന്‍ സോമന്‍. ഛായാഗ്രഹണം സാജന്‍ പി ജെ, എഡിറ്റിംഗ് ലിന്റോ തോമസ്. ശബ്ദമിശ്രണം മ്യൂസിക് ജോസി ആലപ്പി.

city exchange

സീമ ജി നായര്‍, സാംജി, തൊണ്ടി മുതലും ദൃക്സാക്ഷിയും ഫെയിം ഡി വൈ എസ്പി മധുസൂദനന്‍, ഡി വൈ എസ് പി സോമരാജന്‍, അഗസ്റ്റിന്‍ വര്‍ഗീസ്, അര്‍ച്ചന, വിനീത, സജിത്ത് തോപ്പില്‍, വെങ്കിട്ട രാം, ജോസി, മാജേഷ് സന്ധ്യ, അനീറ്റ അഗസ്റ്റിന്‍, കുമാരി. മഹിമ മഹേഷ്, ഉദയ രാജ്, വിന്‍സെന്റ് മേക്കുന്നേല്‍, ഡയറക്ടര്‍ റോയ് പി, ഡോ. ജാസ്മിന്‍, ഡോ. അക്ഷയ, അഗസ്റ്റിന്‍ മേക്കുന്നേല്‍, ബിജു ഫ്രാന്‍സിസ്, ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്, റൂബി തോമസ് (റൂബി ഫിലിംസ്) തുടങ്ങി വന്‍ താരനിര ഈ ചിത്രത്തില്‍ വേഷമിടുന്നു. മാഫിയ ശശി വളരെ പ്രധാനപ്പെട്ട രണ്ടു ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്ന ഈ ചിത്രം തമിഴിലും ചിത്രീകരിക്കുന്നു.


പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കളമശ്ശേരി. പ്രൊജക്ട് ്ഡിസൈനര്‍ അഗസ്റ്റിന്‍ വര്‍ഗീസ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബിനീഷ് ബാബു, വസ്ത്രാലങ്കാരം മിനി, മേക്കപ്പ് പിയൂഷ് പുരുഷു, പി ആര്‍ ഒ എം കെ ഷെജിന്‍ ആലപ്പുഴ.

- Advertisement -
Ad image


ചെകുത്താന്‍ പാറ എന്നമലയോര ഗ്രാമം. പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന ബ്ലേഡ് മാഫിയ, കള്ളവാറ്റു സംഘങ്ങള്‍. കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്ന പകല്‍ മാന്യര്‍മാരുടെ കേന്ദ്രമാണ് അവിടം. പോലീസ് സ്റ്റേഷന്‍ ചാര്‍ജ് വഹിക്കുന്ന നിസ്സഹായനായ സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഇസ്മായില്‍ സത്യസന്ധമായി ജോലി നോക്കുകയാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ മുഹമ്മദ് ഇസ്മായില്‍ കൊല്ലപ്പെടുന്നു. പിന്നീട് മകന്‍ മുഹമ്മദ് റിയാസ് പോലീസ് ഓഫീസര്‍ ആയി എത്തുന്നു. പിന്നീട് ചെകുത്താന്‍ പാറയില്‍ നടക്കുന്ന സംഭവവികസങ്ങള്‍ളാണ് മൂരി എന്ന ചിത്രം പറയുന്നത്.

Share This Article
Leave a Comment
error: Content is protected !!