വില്‍സണ്‍ പി പോത്തന് ഫോട്ട യാത്രയയപ്പ് നല്കി

Web Desk
1 Min Read

ദോഹ: മൂന്നരപ്പതിറ്റാണ്ടു കാലത്തെ ഖത്തര്‍ പ്രവാസം അവസനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) സ്ഥാപകാംഗവും മാനേജിംഗ് കമ്മിറ്റി അംഗവുമായ വില്‍സണ്‍ പി പോത്തന് ഫോട്ട യാത്രയപ്പ് നല്കി.

city exchange

1988ല്‍ ഖത്തറില്‍ എത്തിയ വില്‍സണ്‍ ദോഹ മുനിസിപ്പാലിറ്റി ആന്‍ഡ് എന്‍വിയോന്‍മെന്റില്‍ നിന്നും 35 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വിരമിച്ചത്.

ഫോട്ട പ്രസിഡണ്ട് ജിജി ജോണ്‍ അധ്യഷത വഹിച്ച യാത്രയയപ്പ് യോഗം രക്ഷാധികാരി ജോണ്‍ സി എബ്രഹാം ഉദ്ഘാടനം ചെയ്തു. തോമസ് കുര്യന്‍ നെടുംത്തറയില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി റജി കെ ബേബി നന്ദിയും പറഞ്ഞു.

കുരുവിള കെ ജോര്‍ജ്, സജി പൂഴികാല, പ്രമോദ് മാത്യു, അലക്‌സ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

വില്‍സണ്‍ പോത്തന് ഫോട്ടയുടെ ഉപഹാരം ജിജി ജോണ്‍ കൈമാറി.

TAGGED:
Share This Article
Leave a Comment
error: Content is protected !!