

കൊച്ചി: നാഷണല്‍ സേഫ്റ്റി കൗണ്‍സിലിന്റെ ഏറ്റവും മികച്ച പ്രൊജക്ടുകള്‍ക്കുള്ള അഭിനന്ദന്‍ പത്രത്തിന് വര്‍മ്മ ഹോംസ് അര്‍ഹമായി. റെസിഡന്‍ഷ്യല്‍ പ്രൊജക്ട് കാറ്റഗറിയില്‍ ചോറ്റാനിക്കരയിലെ വര്‍മ്മ ബോഗൈന്‍ ഹൈറ്റ്‌സ് പര്‍പ്പിളും ന്യൂ സിവില്‍ കണ്‍സ്ട്രക്ഷന്‍ കാറ്റഗറിയില്‍ വാഴക്കാലയിലെ വര്‍മ്മ ഇംപീരിയലുമാണ് അര്‍ഹമായത്.

വര്‍മ്മ ഹോംസിന് വേണ്ടി ഓപ്പറേഷന്‍സ് മാനേജര്‍ വൈശാഖ് വര്‍മ്മയും പ്ലാനിംഗ് മാനേജര്‍ ആരതി വര്‍മ്മയും പ്രൊജക്ട്‌സ് ജി എം ബിന്ദു നൈനാനും സീനിയര്‍ മാനേജര്‍ പ്രൊജക്ട്‌സ് ബാബു കെ വിയും സേഫ്റ്റി ഓഫിസര്‍ വിപിന്‍ ആന്‍സിലിയും ചേര്‍ന്ന് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയര്‍ പി കെ ബാബുരാജനില്‍ നിന്ന് അഭിനന്ദന്‍ പത്രം ഏറ്റുവാങ്ങി.
