

ദോഹ: ഫിഫ ലോകകപ്പ് 2022 ഫുട്‌ബോള്‍ മാമാങ്കം കാണാന്‍ ഖത്തറില്‍ എത്തിയ തിരുവല്ല നിവാസികള്‍ക്ക് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഖത്തര്‍ ചാപ്റ്റര്‍ (ഫോട്ടാ) സ്വീകരണം നല്‍കി.

ഫോട്ടാ പ്രസിഡണ്ട് ജിജി ജോണ്‍ അധ്യക്ഷത വഹിച്ചു. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ടോം ജോസ് കുന്നേല്‍ യോഗം ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കൂടുതല്‍ ദേശീയ ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും കേരള ഫുട്ബാളിനെ കൂടുതന്‍ ഉന്നതിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തോമസ് കുര്യന്‍ നെടുംതറയില്‍ സ്വാഗതവും റെജി കെ ബേബി നന്ദിയും പറഞ്ഞു.

ക്രിസ് തോമസ് (മലയാള മനോരമ മുന്‍ യുണിറ്റ് ചീഫ്), അഡ്വ. സുധീഷ് വെന്‍പാല (പുരോഗമന കലാ സാഹിത്യ സഘം, പത്തനംതിട്ട ജില്ലാ സെക്രട്ടറി), ഡോ. റജിനോള്‍ഡ് വര്‍ഗീസ് (കെ എഫ് എ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട്), പ്രൊഫ. മാത്യു എം ടി (റിട്ട. പ്രൊഫ. പത്തനംതിട്ട കാതോലികറ്റ് കോളേജ്), ജോണ്‍ സി എബ്രഹാം (പ്രവാസി കേരള കോണ്‍ഗ്രസ് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍) എന്നിവര്‍ പ്രസംഗിച്ചു.

