Community
കണ്ണൂര്‍ സ്വദേശിയായ യുവതി അബുദാബിയില്‍ മരിച്ച നിലയില്‍
അബുദാബി: കണ്ണൂര്‍ സ്വദേശിയായ യുവതിയെ അബൂദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ ചിറയ്ക്കല്‍ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന (31) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മനോഗ്ന ജീവനൊടുക്കിയതാണെന്നാണ് സംശയിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് പൊലീസ് കസറ്റഡിയാലണുള്ളത്.
മനോഗ്‌നയുടെ മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍.