ഗാസയില്‍ സ്‌കൂളിന് നേരെ ഇസ്രായേല്‍ ബോംബാക്രമണത്തെ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: മധ്യ ഗാസാ മുനമ്പിലെ നുസെറാത്ത് ക്യാമ്പില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ നിയര്‍ ഈസ്റ്റുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്‌കൂളില്‍ ഇസ്രായേല്‍ അധിനിവേശ നടത്തിയ ബോംബാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഡസന്‍ കണക്കിന് ആളുകളുടെ മരണത്തിനും പരിക്കിനും കാരണമായ ആക്രമണം ഭയാനകമായ കൂട്ടക്കൊലയായും പ്രതിരോധമില്ലാത്ത സാധാരണക്കാര്‍ക്കെതിരായ ക്രൂരമായ കുറ്റകൃത്യമായും അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും തത്വങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി.

city exchange

ഇസ്രായേല്‍ അധിനിവേശ സേനയെക്കുറിച്ചുള്ള വസ്തുതകള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര യു എന്‍ അന്വേഷകരെ അയക്കുന്നത് ഉള്‍പ്പെടുന്ന അടിയന്തര അന്താരാഷ്ട്ര അന്വേഷണത്തിനുള്ള ഖത്തറിന്റെ ആവശ്യം വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പുതുക്കി. കുടിയിറക്കപ്പെട്ടവരുടെ സ്‌കൂളുകളും അഭയകേന്ദ്രങ്ങളും ലക്ഷ്യമിടുന്നത് തുടരുകയാണ്.

Share This Article
Leave a Comment
error: Content is protected !!