

ദോഹ: ഇസ്ലാമിക് സ്റ്റഡി സെന്റര്‍ മദീന ഖലീഫ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം, യഖീന്‍ ടീന്‍സ് എന്നിവര്‍ക്കായി നടത്തിയ സ്‌പോര്‍ട്‌സ് മീറ്റ് 2024ന് ആവേശകരമായ സമാപനം. നാല് ഗ്രൂപ്പുകളായി നടന്ന മത്സരത്തില്‍ ബ്ലൂ ഗ്രൂപ്പ് ഓവറോള്‍ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം റെഡ് ഹൗസ് കരസ്ഥമാക്കി.

സഹാന്‍ അഹ്മദ് (ബ്ലൂ ഹൗസ്, കിഡ്‌സ് ബോയ്‌സ്), അയ്ന്‍ അയാന്‍ (ബ്ലൂ ഹൗസ്, സബ് ജൂനിയര്‍ ബോയ്‌സ്), സര്‍ലിന്‍ അബ്ദുല്ല (ബ്ലൂ ഹൗസ്, സബ് ജൂനിയര്‍ ഗേള്‍സ്), ശഹന്‍ പെരൂരാന്‍ (യെലോ ഹൗസ്, ജൂനിയര്‍ ബോയ്‌സ്), അഖ്‌സാ അയ്‌നി (ഗ്രീന്‍ ഹൗസ്, ജൂനിയര്‍ ഗേള്‍സ്), സഈം ഇബ്രാഹിം (റെഡ് ഹൗസ്, സീനിയര്‍ ബോയ്‌സ്), നജ ഫാത്തിമ (റെഡ് ഹൗസ്, സീനിയര്‍ ഗേള്‍സ്) എന്നിവര്‍ വിവിധ കാറ്റഗറികളില്‍ വ്യക്തിഗത ചാമ്പ്യന്മാരായി.

മാര്‍ച്ച് പാസ്റ്റിന് സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ ഷിഫാന്‍ നേതൃത്വം നല്‍കി. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയരക്ടര്‍ നസീര്‍ പാനൂര്‍ സല്യൂട്ട് സ്വീകരിച്ചു.
ഷാഹിര്‍ എം ടി, റിയാസ് വാണിമേല്‍, സഫ്വാന്‍, നാസര്‍ പി എന്‍ എം, അന്‍വര്‍ മാട്ടൂല്‍, അനീസ്, ജഫ്സിന്‍, അസ്‌കര്‍ റഹ്മാന്‍, ഇന്‍തിയസ് അനാച്ചി, ഹാരിസ് പി ടി, നൗഷാദ് ചാലില്‍, താഹ, റിയാസ് വള്ളുവമ്പ്രം, ജമീല നാസര്‍, ഹംന, ഷാക്കിറ, നഫീല, നഹ്‌സിന, സാബിറ ഉമറുല്‍ഫാറൂക് എന്നിവര്‍ നേതൃത്വം നല്‍കി.
വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. കണ്‍വീനര്‍ മന്‍സൂര്‍ ഒതായി സ്വാഗതവും സഹീര്‍ ഇരിങ്ങത്ത് നന്ദിയും പറഞ്ഞു.

