സ്റ്റുഡന്റ്‌സ് ഇന്ത്യ വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ശൈത്യകാല അവധിയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ ‘ഉഖുവ്വ’ എന്ന തലക്കെട്ടില്‍ ദ്വിദിന വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡണ്ട് ടി കെ ഖാസിം ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. ഉംസലാലിലെ റിസോര്‍ട്ടില്‍ നടന്ന ക്യാമ്പില്‍ എട്ടു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

city exchange

‘കാലം തേടുന്ന കൗമാരം’ എന്ന വിഷയത്തില്‍ ഡോ. താജ് ആലുവ ഇന്ററാക്റ്റിവ് സെഷന്‍ നയിച്ചു. ‘പുതിയകാലത്തെ മാധ്യമപ്രവര്‍ത്തനം: സാധ്യതകള്‍, വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ഷഹീന്‍ അബ്ദുല്ല (മക്തൂബ് മീഡിയ) സംസാരിച്ചു. ‘കാലടികള്‍’ എന്ന തലക്കെട്ടില്‍ റിയാസ് ടി റസാഖ്, ‘മാനസിക വികാസം’ എന്ന വിഷയത്തില്‍ സിജി ഖത്തര്‍ ചീഫ് കോര്‍ഡിനേറ്റര്‍ റുക്‌നുദ്ദീന്‍ എന്നിവര്‍ ക്ലാസെടുത്തു. പാട്ടും പറച്ചിലും നടനവുമായി വിദ്യാര്‍ഥികളുടെ സര്‍ഗശേഷികള്‍ പങ്കുവെച്ചു കൊണ്ടുള്ള ആര്‍ട്‌സ് സെഷന്‍ കെ മുഹമ്മദ് സക്കരിയ്യ നിയന്ത്രിച്ചു.

സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ കോര്‍ഡിനേറ്റര്‍ ഷാജഹാന്‍ അബ്ദുല്‍ കരീം, സി ഐ സി റയ്യാന്‍ സോണ്‍ പ്രസിഡന്റ് സുധീര്‍ ടി കെ തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. തസ്മീര്‍ ഖാന്‍, സക്കരിയ്യ, മിദ്ലാജ് റഹ്മാന്‍ തുടങ്ങിയവര്‍ ഗാനമാലപിച്ചു.

വിദ്യാര്‍ഥികളില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കായിക സെഷന് മുന്‍ശീര്‍ (അല്‍ശമാല്‍ ക്ലബ്), ഷഫീഖ് അലി, ഇസ്മായില്‍ വി എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image

സ്വിമ്മിങ്, ക്യാമ്പ് ഫയര്‍ സെഷനുകളും നടന്നു. മുഫീദ് ഹനീഫ, അബ്ദുസ്സമദ്, ഇഹ്ജാസ് അസ്ലം, അഷ്‌റഫ് മീരാന്‍, അബ്ദുല്‍ ഷുക്കൂര്‍ എ എം, മിദ്‌ലാജ് കെ പി, മര്‍ഷദ് പി സി, ഷാജഹാന്‍, ഇസ്മായില്‍ മക്കരപ്പറമ്പ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!