
ദോഹ: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഖത്തര്‍ പ്രചരണ സാംസ്‌ക്കാരിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഖത്തറിലെത്തി. അദ്ദേഹത്തെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് എ വി അബൂബക്കര്‍ ഖാസിമിയും മറ്റു ഭാരവാഹികളും സ്വീകരിച്ചു.

ജനുവരി ഒന്‍പത് വെള്ളിയാഴ്ച വൈകിട്ട് നാലു മുതല്‍ 10 മണി വരെ അല്‍ വുഖൈര്‍ നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സാംസ്‌ക്കാരിക സമ്മേളനം. പാണക്കാട് ഹാമിദലി ശിഹാബ് തങ്ങളും പരിപാടിയില്‍ പങ്കെടുക്കും.

ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 4, 5, 6, 7, 8 തിയ്യതികളില്‍ കാസര്‍ക്കോട് കണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറിലാണ് സമ്മേളനം.
