

ദോഹ: എജു ഇഗ്നൈറ്റ് കരിയര്‍ കേന്ദ്രീകൃതമായ ഇവന്റ് ജനപങ്കാളിത്തവും അവതരണത്തിലൂടെയും വേറിട്ട അനുഭവമായി.

ഐ എ എസ് അക്കാദമിയുടെ സോഷ്യോളജി ലെക്ചറര്‍ ജ്യോതി രാധികാ വിജയകുമാറിന്റെ ടോക് ഷോ സദസ്സിനു ഗുണപ്രദമായിരുന്നു. സിവില്‍ സര്‍വീസ് മേഖല കുട്ടികള്‍ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയാണെന്നും ചിട്ടയായ പരിശ്രമത്തിലൂടെ എങ്ങനെ സിവില്‍ സര്‍വീസില്‍ അംഗമാവാം എന്നതിനെ കുറിച്ചും വളരെ മനോഹരമായി കുട്ടികളും രക്ഷിതാക്കളുമായി സംവദിക്കാനുള്ള വേദിയായി കരുതല്‍ ആലപ്പുഴ സംഘടിപ്പിച്ച ഈ പരിപാടിയിലൂടെ സാധിച്ചു.

മുഹമ്മദ് അഷ്‌റഫ് കുട്ടികളുടെ കരിയറിന്റെ അടുത്ത ചുവടുകള്‍ സംബന്ധിച്ച സെഷന്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ നിരവധി നേതാക്കള്‍ സന്നിഹിതരായി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കാശിനാഥ് പരിപാടിക്കു നേതൃത്വം നല്‍കി.
ഇന്‍കാസ് കരുതല്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബി എം ഹാഷിം സ്വാഗതം പറഞ്ഞു. ആലപ്പുഴ ജില്ലയിലെ കരുതലിന്റെ നേതൃത്വ നിരയിലെ നിഷാദ് മോഹന്‍, റിച്ചിന്‍, അര്‍ച്ചന സജി, ജെസ്സി, റോണി, യമുനാദാസ് എന്നിവരും പങ്കെടുത്തു.

