ഖത്തറില്‍ അത്യാധുനിക സൗകര്യങ്ങളോടെ കാന്‍സര്‍ സെന്റര്‍ വരുന്നു

Web Desk
1 Min Read

ദോഹ: ഖത്തറില്‍ കാന്‍സര്‍ പരിചരണം പുരോഗമിക്കുന്നതില്‍ സുപ്രധാന ചുവടുവയ്പ്പ് അടയാളപ്പെടുത്തി അടുത്ത വര്‍ഷങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളോടെ സമഗ്ര കാന്‍സര്‍ സെന്റര്‍ തുറക്കും.

city exchange

ഖത്തറില്‍ കാന്‍സര്‍ പരിചരണം തേടുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അന്താരാഷ്ട്ര രോഗികള്‍ക്കും പുതിയ സ്‌പെഷ്യലൈസ്ഡ് കാന്‍സര്‍ സെന്ററില്‍ ചികിത്സ ലഭ്യമായിരിക്കും.

പുതിയ ആശുപത്രിയില്‍ എല്ലാ സേവനങ്ങളും ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ലഭ്യമായിരിക്കും. അതിനാല്‍ രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ചിന്റെ മെഡിക്കല്‍ ഡയറക്ടറും സി ഇ ഒയും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കോര്‍പറേര്‌റ് കാന്‍സര്‍ സര്‍വീസസ് ചെയര്‍മാനുമായ ഡോ. മുഹമ്മദ് സലേം അല്‍ ഹസ്സന്‍ പറഞ്ഞു.

പദ്ധതി ആരംഭിച്ചു കഴിഞ്ഞതായും രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞ അദ്ദേഹം കാന്‍സര്‍ പരിചരണത്തിന് മികച്ച കൂട്ടിച്ചേര്‍ക്കലായിരിക്കും ഇതെന്നും വ്യക്തമാക്കി.

- Advertisement -
Ad image

ഖത്തര്‍ കാന്‍സര്‍ പ്ലാന്‍ 2023-2026 യുമായി യോജിപ്പിച്ച് പുതിയ കാന്‍സര്‍ സെന്ററിന്റെ രൂപകല്‍പ്പനയില്‍ വളരെയധികം ശ്രദ്ധയും പരിഗണനയും നല്‍കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!