

കല്‍പകഞ്ചേരി: കാന്‍സര്‍ പ്രതിരോധ കാംപയിന്റെ ഭാഗമായി കല്‍പകഞ്ചേരി പഞ്ചായത്ത് ഹെല്‍ത്ത് സെന്ററില്‍ വനിതകള്‍ക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത്തല കാംപയിന്‍ പഞ്ചായത്ത് പ്രസിഡന്റ് ഡോ. വഹീദ ഉദ്ഘാടനം ചെയ്തു.


മെഡിക്കല്‍ ഓഫിസര്‍ ഡോ. അയ്യൂബ് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഭിലാഷ്, ഡോ. സമീര്‍, സ്റ്റാഫ് നഴ്‌സ് സ്മിത എന്നിവര്‍ പ്രസംഗിച്ചു.


ആശ പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും സ്ത്രീകളും അടങ്ങുന്ന സദസ്സ് പരിപാടിയില്‍ പങ്കെടുത്തു.
