

ആലുവ: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ കുന്നത്തുനാട്, ആലുവ, പെരുമ്പാവൂര്‍, അങ്കമാലി എന്നീ നിയോജകമണ്ഡലങ്ങളിലായി 18 റോഡുകള്‍ക്ക് 68 കോടി രൂപ അനുവദിച്ചതായി ബെന്നി ബഹനാന്‍ എം പി അറിയിച്ചു. മൊത്തം 102 കിലോമീറ്റര്‍ റോഡുകള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. തുക അനുവദിച്ച ഭൂരിഭാഗം റോഡുകളുടെയും നിര്‍മ്മാണം ഡിസംബര്‍ മാസത്തോടുകൂടി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നാണ് അവലോകനയോഗത്തില്‍ തീരുമാനം ഉണ്ടായത്.

ചാലക്കുടി പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍പെട്ട കയ്പ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നീ അസംബ്ലി നിയോജകമണ്ഡലങ്ങളിലെ റോഡുകള്‍ക്കായി വേറെ തുകയും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ അവലോകന യോഗം അടുത്ത ആഴ്ച നടക്കുമെന്നും എം പി അറിയിച്ചു.
