ഹജ്ജ് യാത്രാ നടപടികള്‍ ആരംഭിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിസ്സംഗത പ്രതിഷേധാര്‍ഹം: കെ എം സി സി

Web Desk
2 Min Read

റിയാദ്: ഹജ്ജ് തുടങ്ങാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നിരിക്കെ യാത്ര അപേക്ഷ സമര്‍പ്പണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ യാതൊരു വിധ നടപടികളും ആരംഭിച്ചിട്ടില്ലെന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് റിയാദ് ആനക്കയം പഞ്ചായത്ത് കെ എം സി സി കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. ജൂണ്‍ മാസമാണ് ഹജ്ജ്. യാത്ര അപേക്ഷ നടപടികള്‍ തുടങ്ങുന്നതിനു മുമ്പ് കേന്ദ്ര ഹജ്ജ് നയം പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ യാത്രാ അപേക്ഷ നടപടികള്‍ സുഗമമായി നടത്താന്‍ സാധിക്കുകയുള്ളു.

city exchange

നവംബര്‍ മാസത്തില്‍ ആരംഭിക്കേണ്ടിയിരുന്ന അപേക്ഷ സമര്‍പ്പണം രണ്ടുമാസം വൈകി ജനുവരി ഒന്നിന് തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹജ്ജ് യാത്ര ആശങ്കയിലാക്കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന നിഷ്‌ക്രിയത്വവും അവകാശ ലംഘനവുമാണെന്നും ഉത്തരവാദപ്പെട്ടവര്‍ അലംഭാവം വെടിഞ്ഞ് എത്രയും പെട്ടെന്ന് പരിഹാരങ്ങള്‍ കാണണമെന്നും യോഗം അഭിപ്രായപ്പെട്ടു.

പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗം റിയാദ് മലപ്പുറം മണ്ഡലം കെ എം സി സി കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. അനക്കയം പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് യൂനുസ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഷാനവാസ് പന്തലൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

- Advertisement -
Ad image

പഞ്ചായത്ത് നിരീക്ഷകന്‍ അമീര്‍ അലി പൂക്കോട്ടൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുറഹ്മാന്‍ സി കെ, ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, യൂനുസ് കൈതകോടന്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഷാനവാസ് പന്തലൂര്‍ (പ്രസി), നാസര്‍ കെ പി, മജീദ് അനക്കയം, മൊയ്ദീന്‍ കുട്ടി സി കെ, മമ്മു മില്ലുംപാടി, ശിഹാബ് നാണത് (വൈസ് പ്രസി), നാസര്‍ ഉമ്മാട്ട് (ജന സെക്ര), ബഷീര്‍ മെച്ചേരി, താജുദ്ദീന്‍, നിസാര്‍ പന്തലൂര്‍, നൗഫല്‍ പി എം, സല്‍മാന്‍ കെ പി (ജോ സെക്ര), ഫൈസല്‍ തോട്ടത്തില്‍ (ട്രഷ), പി അബ്ദുല്‍ റഹ്മാന്‍ (ചെയര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!