അഞ്ഞൂറില്‍ തൊട്ട് വിജയമന്ത്രങ്ങള്‍

Web Desk
1 Min Read

ദോഹ: ആഴ്ചയില്‍ മൂന്നു തവണ പ്രഭാതങ്ങളില്‍ കുളിര്‍തെന്നലായെത്തുന്ന വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്നു. പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കുന്ന വിജയമന്ത്രങ്ങള്‍ എന്ന പോഡ്കാസ്റ്റിന്റെ പുസ്തക രൂപം ഇതിനകം പതിനൊന്ന് പതിപ്പുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു.

city exchange

ഡോ. അമാനുല്ല വടക്കാങ്ങരയുടെ വരികള്‍ക്ക് മുന്നൂറിലേറെ എപ്പിസോഡുകള്‍ക്ക് ബന്ന ചേന്ദമംഗല്ലൂരും തുടര്‍ന്ന് റാഫി പാറക്കാട്ടിലുമാണ് ശബ്ദം നല്‍കിയത്. ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് വാട്‌സ്ആപ് വഴിയെത്തുന്ന മോട്ടിവേഷണല്‍ പരമ്പരയ്ക്ക് ആരാധകര്‍ ഏറെയാണ്. റേഡിയോ മലയാളം പ്രഭാത പരിപാടിയിലൂടേയും വിജയമന്ത്രങ്ങള്‍ കേള്‍വിക്കാരെ തേടിയെത്തുന്നുണ്ട്.

തിരൂര്‍ക്കാട് ഇലാഹിയ കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരിക്കെ 1988ല്‍ ‘അറബി സാഹിത്യ ചരിത്രം’ എഴുതി ഗ്രന്ഥരചനയിലേക്ക് കടന്ന അമാനുല്ല വടക്കാങ്ങര ഇതിനകം നൂറിലേറെ പുസ്തകങ്ങളാണ് പൂര്‍ത്തിയാക്കിയത്. പതിനെട്ടാം വയസ്സില്‍ ആരംഭിച്ച ഗ്രന്ഥരചന 37 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സ്വന്തമാക്കിയത് നൂറിലേറെ തലക്കെട്ടുകളായിരുന്നു.

ഭാഷ, സാഹിത്യം, യാത്രാവിവരണം, പ്രചോദനം തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ പുസ്തകങ്ങള്‍ രചിച്ച ഡോ. അമാനുല്ല വടക്കാങ്ങര അധ്യാപകനും ഇവന്റ് മാനേജ്‌മെന്റ് കമ്പനി സി ഇ ഒയും പ്രഭാഷകനും ഗവേഷകനും വ്‌ളോഗറുമൊക്കെയാണ്. ഇതിനൊപ്പമാണ് വിജയമന്ത്രങ്ങളായി കേള്‍വിക്കാരനെ തേടിയെടുത്തുന്നത്.

- Advertisement -
Ad image

മാധ്യമത്തിലും ചന്ദ്രികയിലും എഴുതിയ കരിയര്‍ കോളങ്ങള്‍ സമാഹരിച്ച് പുസ്തകമായി പുറത്തിറങ്ങിയപ്പോഴും വലിയ സ്വീകാര്യത ലഭിച്ചതോടെ തന്റെ പല വഴികളിലൊന്ന് ഇതുകൂടിയാണെന്ന് അമാനുല്ല വടക്കാങ്ങര തിരിച്ചറിയുകയായിരുന്നു.

അറബിക് അധ്യാപകനായി ഖത്തറിലെത്തിയതോടെയാണ് അമാനുല്ല വടക്കാങ്ങരയ്ക്ക് തനിക്കു മുമ്പില്‍ തുറന്നുകിടക്കുന്ന പാതകളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായത്. ഒരു മനുഷ്യായുസ്സില്‍ ചെയ്തുവെക്കാവുന്ന മികവുറ്റ പ്രവര്‍ത്തനങ്ങളെല്ലാം തന്നോടൊപ്പം ചേര്‍ത്തുവെക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം തന്നെയാണ് പുതിയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഈ മനുഷ്യനെ പ്രാപ്തനാക്കുന്നതും.

തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലാണ് വിജയമന്ത്രങ്ങള്‍ ശബ്ദമായി കേള്‍വിക്കാരിലേക്കെത്തുക. ജൂണ്‍ ആറാം തിയ്യതി ശനിയാഴ്ചയാണ് വിജയമന്ത്രങ്ങളുടെ അഞ്ഞൂറാമത് എപ്പിസോഡ് പ്രക്ഷേപണം ചെയ്യുക.

പ്രചോദിപ്പിക്കാന്‍ കുറേ കാര്യങ്ങള്‍ പറയുകയല്ല, പരാജയത്തിനും വിജയത്തിനുമപ്പുറം ജീവിതം മറ്റു ചിലതുകൂടിയാണെന്ന് പഠിപ്പിക്കുകയാണ് വിജയമന്ത്രങ്ങള്‍.

Share This Article
Leave a Comment
error: Content is protected !!