നസീം മെഡിക്കല്‍ സെന്റര്‍ വക്രയില്‍ കാര്‍ഡിയോളജി വിഭാഗം തുടങ്ങി

Web Desk
1 Min Read

ദോഹ: വക്‌റയിലെ നസീം മെഡിക്കല്‍ സെന്ററില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു. പരിചയസമ്പന്നയായ കാര്‍ഡിയോളജിസ്റ്റ് ഡോ. ഹെബ അഹമ്മദ് റഗാബ് ആണ് കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റിനെ നയിക്കുന്നത്.

city exchange

ഡോ. മുനീര്‍ അലിയും ബാബു ഷാനവാസും 149 റിയാലിന്റെ കാര്‍ഡിയോളജി ഹെല്‍ത്ത് പാക്കേജ് പുറത്തിറക്കി. നസീം ഹെല്‍ത്ത് കെയറിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. രാധാകൃഷ്ണന്‍ പങ്കെടുത്തു.

നസീം മെഡിക്കല്‍ സെന്റര്‍ വക്‌റ ബ്രാഞ്ചില്‍ ഡിസംബര്‍ ആറിന് കാര്‍ഡിയോളജി ക്യാമ്പ് നടത്തുമെന്ന് അറിയിച്ചു. ക്യാമ്പില്‍ സമഗ്രമായ ഹൃദയ പരിശോധനകളും കണ്‍സള്‍ട്ടേഷനുകളും ലഭ്യമായിരിക്കും.

പുതിയ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റ് പരിചയപ്പെടുത്തുന്നതിലും ഡോ. ഹെബ അഹമ്മദ് റഗാബിനെ നസീം കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിലും ഏറെ സന്തോഷമുണ്ടെന്നും ഡോ. മുനീര്‍ അലി പരിപാടിയില്‍ പറഞ്ഞു.

- Advertisement -
Ad image

വക്‌റയിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്കും ലോകോത്തര നിലവാരത്തിലുള്ള ഹൃദ്രോഗ പരിചരണം നല്‍കുമെന്നും ഖത്തറിലെ മുന്‍നിര ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍ എന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നതില്‍ ഉറപ്പ് നല്‍കാന്‍ സാധിക്കുമെന്നും ബാബു ഷാനവാസ് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!