ഖത്തര്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ച തുടരുകയാണെന്ന് അമീര്‍

Web Desk
2 Min Read

ദോഹ: ശൂറാ കൗണ്‍സിലിന്റെ 51-ാമത് വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാമത് ഓര്‍ഡിനറി സെഷന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി, അമീറിന്റെ പേഴ്‌സണല്‍ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

city exchange

ഖത്തറിന്റെ അഭിമാന പദ്ധതിയായ ഫിഫ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം തയ്യാറെടുക്കുന്ന സന്ദര്‍ഭത്തിലെ സമ്മേളനം ഏറെ സവിശേഷമാണെന്ന് അമീര്‍ പറഞ്ഞു.

ഫിഫ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഖത്തറിനെതിരെ കടുത്ത വിമര്‍ശനങ്ങളും തെറ്റായ പ്രചാരണങ്ങളുമാണ് നടന്നതെന്ന് അമീര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഒരു രാജ്യവും നേരിടേണ്ടി വന്നിട്ടില്ലാത്ത തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഖത്തറിനെതിരെ ഉയര്‍ത്തിയത്.

- Advertisement -
Ad image

ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയുടെയും സ്ഥാപനങ്ങളുടെയും കരുത്ത് മാത്രമല്ല, നമ്മുടെ നാഗരിക വ്യക്തിത്വത്തിന്റെ അടിസ്ഥാനവും ലോകത്തിന് കാണിച്ചുകൊടുക്കുന്നതിനുള്ള സുവര്‍ണാവസരമാണ് ലോകകപ്പെന്ന് അമീര്‍ പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന് 2020ലെ ഇടിവിന് ശേഷം ഖത്തറിന്റെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷവും വളര്‍ച്ച തുടരുകയാണെന്നും പ്രാഥമിക കണക്കുകള്‍ പ്രകാരം വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ജി ഡി പി വളര്‍ച്ച 4.3 ശതമാനമാണെന്നും അമീര്‍ വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷ, പ്രകൃതി സംരക്ഷണം, സുസ്ഥിര വികസനം, മാലിന്യ പുനരുപയോഗ പദ്ധതികള്‍ തുടങ്ങിയവയിലെല്ലാം ആഗോളതലത്തില്‍ മികച്ച തലത്തിലാണ് ഖത്തറിന്റെ സ്ഥാനമെന്നും അമീര്‍ വിശദമാക്കി.

ഖത്തര്‍ ശൂറാ കൗണ്‍സിലിനുള്ള അമീറിന്റെ പിന്തുണ പരിഗണിച്ചും രാജ്യത്തെ ശൂറാ പാരമ്പര്യങ്ങള്‍ ഏകീകരിക്കുന്നതിന് വലിയ പ്രാധാന്യം നല്‍കിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചും ശൂറ കൗണ്‍സിലിന്റെ പ്രധാന ഹാളിന് ‘തമീം ബിന്‍ ഹമദ് ഹാള്‍’ എന്ന് നാമകരണം ചെയ്തു. അടുത്ത സെഷന്‍ മുതല്‍ ആരംഭിക്കുന്ന കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പുതിയ നാമകരണം.

Share This Article
Leave a Comment
error: Content is protected !!