Community
എസ് ജെ എം ബഹ്‌റൈന്‍ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു

മനാമ: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ് ജെ എം) ബഹ്‌റൈന്‍ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു. മമ്മുട്ടി മുസ്ല്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഐ സി എഫ് നാഷനല്‍ ഡപ്യൂട്ടി പ്രസിഡണ്ട് ഉസ്മാന്‍ സഖാഫി തളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു


ഭാരവാഹികളായി മമ്മൂട്ടി മുസ്ല്യാര്‍ വയനാട് (പ്രസിഡണ്ട്), അബ്ദു റഹീം സഖാഫി വരവൂര്‍, മജീദ് സഅദി (വൈസ് പ്രസിഡണ്ട്), മുഹമ്മദ് നസ്വീഫ് അല്‍ ഹസനി കുമരം പുത്തൂര്‍ (ജനറല്‍ സിക്രട്ടറി), ഉസ്മാന്‍ സഖാഫി, അബ്ദു റഹീം സഖാഫി അത്തിപ്പറ്റ (ജോയിന്റ് സെക്രട്ടറി), അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ (ഫൈനാന്‍സ് സിക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു

കെ സി സൈനുദ്ധീന്‍ സഖാഫി, എം സി അബ്ദുല്‍ കരീം, അബ്ദുല്‍ സലാം മുസ്ല്യാര്‍, ശംസുദ്ധീന്‍ സുഹിരി, അബൂബക്കര്‍ ലത്വീഫി, ശിഹാബുദ്ധീന്‍ സിദ്ദീഖി, നിസാര്‍ സഖാഫി, മന്‍സൂര്‍ അഹ്‌സനി, അബൂബക്കര്‍ സഅദി, അഹ്മദ് സഖാഫി, ഇസ്മയില്‍ മുസ്ലിയാര്‍, യൂസുഫ് അഹ്‌സനി, ഹസന്‍ കാമില്‍ സഖാഫി എന്നിവര്‍ കാബിനറ്റ് അംഗങ്ങളാണ്.


ഹിസ്ബ് ട്രെയിനിങ് പരീക്ഷാ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് എക്‌സാമില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഐ സി എഫ് ഇന്റര്‍ നാഷനല്‍ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ. എം സി അബ്ദുല്‍ കരീം, കെ സി സൈനു ദ്ദീന്‍ സഖാഫി, അബ്ദുല്‍ സലാം മുസ്ല്യാര്‍ കോട്ടക്കല്‍, ശമീര്‍ പന്നൂര്‍ സംസാരിച്ചു. അബ്ദുറഹിം സഖാഫി വരവൂര്‍ സ്വാഗതവും നസ്വീഫ് അല്‍ ഹസനി നന്ദിയും പറഞ്ഞു.


