അധ്യാപക കൈപുസ്തകങ്ങള്‍ വൈകുന്നത് പ്രതിഷേധാര്‍ഹം: കെ എ ടി എഫ്

Web Desk
2 Min Read

തിരൂര്‍: പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചപ്പോള്‍ അധ്യാപകര്‍ക്കുള്ള കൈപുസ്തകങ്ങള്‍ ഇനിയും പുറത്തിറക്കാത്തതില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അടിയന്തരമായി കൈപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുവാനുള്ള ഇടപെടലുകള്‍ ഉണ്ടാക്കണമെന്ന് കെ എ ടി എഫ് ആവശ്യപ്പെട്ടു.

city exchange

പുതിയ പാഠ്യപദ്ധതിക്കനുസരിച്ച് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും അധ്യാപകര്‍ക്ക് ക്ലാസ്സെടുക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകങ്ങള്‍ നല്‍കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.

‘പാഠപുസ്തകങ്ങള്‍ മാറിയപ്പോള്‍ പുതിയ രീതിശാസ്ത്രവും പഠനതന്ത്രങ്ങളും അധ്യാപകര്‍ക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്. കൈപുസ്തകങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത് സാധ്യമല്ല. ഇത് വിദ്യാര്‍Lികളുടെ പഠനത്തെയും അധ്യാപനത്തിന്റെ ഗുണനിലവാരത്തെയും ദോഷകരമായി ബാധിക്കും,’ കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍ പ്രസ്താവിച്ചു. തിരൂരില്‍ കെ എ ടി എഫ് ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീനിയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി അധ്യക്ഷത വഹിച്ചു.

കൈപുസ്തകങ്ങള്‍ ഇല്ലാതെ പുതിയ പാഠപുസ്തകങ്ങള്‍ പഠിപ്പിക്കേണ്ട ഗതികേടിലാണ് അധ്യാപകര്‍. ഇത് ക്ലാസ്സ് മുറികളില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും പഠനം കാര്യക്ഷമമല്ലാതാക്കുകയും ചെയ്യും. പ്രത്യേകിച്ചും അറബിക് ഭാഷാ പഠനത്തില്‍ പുതിയ പാഠപുസ്തകങ്ങള്‍ വന്നതോടെ അധ്യാപന രീതികളില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണ്. കൈപുസ്തകങ്ങള്‍ വൈകുന്നത് ഈ വിഷയത്തില്‍ വലിയ വെല്ലുവിളിയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട് അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

പരീക്ഷാ നടത്തിപ്പിലും മൂല്യനിര്‍ണ്ണയത്തിലും അധ്യാപകര്‍ക്ക് വ്യക്തമായ ധാരണ ലഭിക്കുന്നതിന് കൈപുസ്തകങ്ങള്‍ അത്യന്താപേക്ഷിതമാണ്. പുതിയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വ്യക്തമായ ധാരണയില്ലാതെ ക്ലസുകള്‍ എടുക്കുന്നത് അനീതിയാണെന്നും സംഗമം അഭിപ്രായപ്പെട്ടു.

ഈ വിഷയത്തില്‍ അധികാരികളില്‍ നിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു.

അലഹബാദ് വിമാനാപകടത്തില്‍ യോഗം അനുശോചിച്ചു.

സംസ്ഥാന ട്രഷറര്‍ എ പി ബഷീര്‍, നൗഷാദ് കോപ്പിലാന്‍, എം എ റഷീദ് മദനി, മുഹമ്മദലി മിഷ്‌കാത്തി, എം പി സലാം വയനാട്, എം എ സാദിഖ്, നൂറുല്‍ അമീന്‍ പാലക്കാട്, ടി സി അബ്ദുല്‍ ലത്തീഫ്, ഒ എം യഹ്യഖാന്‍, അബ്ദുല്‍ റഷീദ് ഖാസിമി, കെ കെ റംലത്ത്, സൈനബ ടീച്ചര്‍, ഹുസൈന്‍ പാറല്‍, സഹീര്‍ പുന്നാട്, മുഹമ്മദ് ബഷീര്‍ കണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!