ഉമ്മന്‍ചാണ്ടി രണ്ടാം ഓര്‍മ്മ ദിനത്തില്‍ ഖത്തറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Web Desk
1 Min Read

ദോഹ: ഇന്‍കാസ്- ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. ജൂലൈ 18 വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണി മുതല്‍ 11 വരെ സി റിംഗ് റോഡ് റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്.

city exchange

മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ മുഖേനയാണ് പ്രവേശനം. സൗജന്യ രക്ത പരിശോധന, ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ എന്നിവ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ വെല്‍കെയര്‍ ഖത്തര്‍ ഫാര്‍മസിയുമായി സഹകരിച്ച് ക്യാമ്പില്‍ മെഡിസിന്‍ പിന്തുണ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 70677650, 66708389, 55220632, 66930135 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!