

നിക്കോസിയ: ഔദ്യോഗിക സന്ദര്‍ശനത്തിനായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി റിപ്പബ്ലിക് ഓഫ് സൈപ്രസിലെത്തി.

ലാര്‍നാക്ക ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അമീറിനെ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റൊഡൗലിഡ്‌സ് സ്വീകരിച്ചു.
അമീറിനെ സ്വാഗതം ചെയ്യാന്‍ സൈപ്രസിലെ ഖത്തര്‍ അംബാസഡര്‍ അലി ബിന്‍ യൂസഫ് അല്‍ മുല്ല, ഖത്തറിലെ സൈപ്രസ് അംബാസഡര്‍ നിക്കോളാസ് മനോള്‍സ്, സൈപ്രസ് സര്‍ക്കാരിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ഖത്തര്‍ എംബസി അംഗങ്ങളും ഉണ്ടായിരുന്നു.

അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവുമുണ്ട്.
