

ദോഹ: കൊടുവള്ളി പോര്‍ങ്ങോട്ടൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി. കളരാന്തിരി പോര്‍ങ്ങോട്ടൂര്‍ പാലക്കുന്നുമ്മല്‍ വി കെ നാസറാണ് (58) ദോഹയിലെ ഹമദ് ഹോസ്പിറ്റലില്‍ നിര്യാതനായത്. രണ്ട് ദിവസം മുമ്പ് ജോലിക്കിടെ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഹമദ് ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായിരുന്നു.

ഭാര്യ: സാജിത. മക്കള്‍: അര്‍ശിനാ തസ്‌നിം, സല്‍സബീല്‍, ശാദില്‍. പിതാവ്: പരേതനായ ഉമ്മര്‍. മാതാവ്: സൈനബ. സഹോദരന്മാര്‍: മുഹമ്മദലി, ഹംസ, മുനീര്‍, പരേതനായ ശിഹാബ്, സുബൈദ, ജമീല, മുഹ്‌സിന, മൈമൂന.

മയ്യത്ത് നാട്ടിലേക്ക് കൊണ്ടു പോകാന്‍ കെ എം സി സി അല്‍ ഇഹ്സാന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
