പ്രവാസികള്‍ക്കായി ഖത്തര്‍ ഇംഗ്ലീഷ് ടി വി ചാനല്‍ ആരംഭിക്കുന്നു

Web Desk
1 Min Read

ദോഹ: രാജ്യത്തെ പ്രവാസി സമൂഹത്തെ ലക്ഷ്യമിട്ട് ഇംഗ്ലീഷ് ടി വി ചാനല്‍ ആരംഭിക്കാന്‍ ഖത്തര്‍ മീഡിയ കോര്‍പറേഷന്‍ പദ്ധതി. പ്രവാസികളും സ്വദേശികളും തമ്മിലുള്ള സാംസ്‌ക്കാരിക കൈമാറ്റങ്ങള്‍ കൂടി ഉദ്ദേശിച്ചാണ് ചാനല്‍ ആരംഭിക്കുന്നത്.

city exchange

അടുത്ത വര്‍ഷം മൂന്നാം പാദത്തില്‍ സംപ്രേഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന 37 എന്ന ചാനല്‍ 4കെ സാങ്കേതിക വിദ്യയായിരിക്കുമെന്ന് ഖത്തര്‍ ടി വിയില്‍ അവതരിപ്പിച്ച പരിപാടിയില്‍ പുതിയ ചാനലിന്റെ ഡയറക്ടര്‍ അലി തവാര്‍ അല്‍ കുവാരി പറഞ്ഞു.

ഒ ടി ടി, ഇന്റര്‍നെറ്റ് സാങ്കേതികവിദ്യകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള സാറ്റലൈറ്റ് ടി വി ചാനലായിരിക്കും 37 എന്നും കാഴ്ചക്കാരിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്ന മാര്‍ഗ്ഗമാണ് സ്വീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. 4കെ സാങ്കേതിക വിദ്യയോടെ എട്ട് സ്റ്റുഡിയോകളാണ് സജ്ജീകരിക്കുകയെന്നും അല്‍ കുവാരി പറഞ്ഞു.

- Advertisement -
Ad image

പുതിയ ടെലിവിഷന്‍ ചാനലിന്റെ ഉള്ളടക്കം വ്യത്യസ്തമായിരിക്കുമെന്നും വാര്‍ത്താ ബുള്ളറ്റിന്‍, കുടുംബ വിനോദ പരിപാടികള്‍, റിയാലിറ്റി ഷോകള്‍, രാഷ്ട്രീയ- സാമ്പത്തിക പരിപാടികള്‍, അഭിമുഖം തുടങ്ങി എക്‌സ്‌ക്ലൂസീവ് പരിപാടികള്‍ ഉള്‍പ്പെടെ അടങ്ങുന്നതാണ് ചാനലിന്റെ പ്രോഗ്രാം പട്ടിക.

പരിസ്ഥിതി പരിപാടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്കും. മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയവുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്ന ചാനല്‍ ഖത്തര്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികള്‍ നിര്‍മിക്കും.

നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി, ഖത്തര്‍ യൂണിവേഴ്‌സിറ്റി എന്നിവ ചാനല്‍ പരിപാടികളില്‍ മികച്ച ആശയങ്ങളും സഹകരണവും നല്കും.
ചാനലിലേക്ക് അവതാരകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ഇതിനകം നിയമിച്ചു കഴിഞ്ഞിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!