ഗര്‍ഭിണികളുടെ യാത്ര; വ്യവസ്ഥകള്‍ പുതുക്കി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

Web Desk
0 Min Read

ദോഹ: ഗര്‍ഭിണികളുടെ വിമാന യാത്രയ്ക്കുള്ള വ്യവസ്ഥകള്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് പുതുക്കി. ഗര്‍ഭിണികളായി 28 മുതല്‍ 35 ആഴ്ചവരെയുള്ള കാലാവധിയില്‍ യാത്ര ചെയ്യാനുള്ള ആരോഗ്യമുണ്ടെന്നും ഗര്‍ഭം ഏത് സ്റ്റേജിലാണെന്നും കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ ഹാജരാക്കണം.

city exchange

യാത്രയുടെ മൂന്ന് ദിവസത്തിനകം പ്രസവ ചികിത്സാ വിദഗ്ധ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് പരിഗണിക്കുക. എന്നാല്‍ 27 ആഴ്ച വരെയുള്ള കാലയളവില്‍ പ്രത്യേക നിബന്ധനകള്‍ ഇല്ലാതെ യാത്ര ചെയ്യാം.

ഗര്‍ഭം 36 ആഴ്ചക്ക് മേലെയായാല്‍ യാത്ര അനുവദിക്കില്ല. ഇത് നേരത്തെ തന്നെയുള്ള നയമാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!