

കൊല്‍ക്കത്ത: ബംഗാളി നടി പല്ലവി ഡേയെ മരിച്ച നിലയില്‍ കണ്ടെത്തി. 21 വയസ്സായിരുന്നു. ഗര്‍ഫയിലെ ഫ്‌ളാറ്റില്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ബംഗാളി ടെലിവിഷന്‍ താരമായ പല്ലവി മോന്‍ മാനേ നാ എന്ന സീരിയലിലെ ഗൗരി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. രേഷം ജപി, സരസ്വതി പ്രേം, അമി സിരാജെര്‍ ബീഗം തുടങ്ങി നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

