

ആലുവ: കെ പി സി സിയുടെ ആഹ്വാന പ്രകാരം ഭരണഘടന ലംഘനം നടത്തിയ സജി ചെറിയാന്‍ എം എല്‍ എ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കളുടെയും ആഭിമുഖ്യത്തില്‍ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുക്കുന്നതിനെ ഭാഗമായി ആലുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു. ഡി സി സി അംഗം ലത്തീഫ് പുഴിത്തറ അധ്യക്ഷത വഹിച്ചു. യോഗം ആലുവ മുനിസിപ്പല്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എം ഒ ജോണ്‍ ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് വി പി ജോര്‍ജ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ആനന്ദ് ജോര്‍ജ്, ഡി സി സി അംഗം എം പി സൈമണ്‍, കൗണ്‍സിലര്‍മാരായ കെ ജയകുമാര്‍, ജെയ്‌സണ്‍ പീറ്റര്‍, അജ്മല്‍ കബായി, ജോണ്‍സണ്‍ മുള വരിക്കല്‍, ബാബു കുളങ്ങര, ലളിത ഗണേശന്‍, പി ഗോപകുമാര്‍, നിസാം പുഴിത്തറ, ബിജു രാജശേഖരന്‍, എന്‍ ആര്‍ സൈമന്‍, ജോളി പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിജ്ഞ ലത്തീഫ് പുഴിത്തറ ചെല്ലിക്കൊടുത്തു.
