എംഡിറ്റ് മെഗാ പ്ലെസ്മെന്റ്ല്‍ നൂറ് വിദ്യാര്‍ഥികള്‍ക്ക് ജോലി

Web Desk
1 Min Read

കോഴിക്കോട്: എം ദാസന്‍ സഹകരണ എന്‍ജിനീയറിങ് കോളജില്‍ നടന്ന മെഗാ പ്ലേസ്‌മെന്റ് ഡ്രൈവ്ല്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് ജോലി ലഭിച്ചു. മൂന്നര ലക്ഷം മുതല്‍ എട്ട് ലക്ഷം വരെ വാര്‍ഷിക ശമ്പളം കിട്ടുന്ന ജോലികളിലാണ് ഇവര്‍ നിയമിതരാകുന്നത്.

city exchange

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി, പി കെ സ്റ്റീല്‍സ്, വി കെ സി, ജിതേഷ് കണ്‍സ്ട്രക്ഷന്‍സ്, പാരിസന്‍സ്, ടെലി പെര്‍ഫോമന്‍സ്, ഡെല്‍റ്റ, ക്യൂ കണക്ട്, ഫ്യൂച്ചര്‍ ലാബ്, ടെക് ബൈ ഹാര്‍ട്ട്, ഒപ്ടിമിസ്ട് ടെക് ഹബ്, പ്രൊമിനന്റ്, സാഫ് കോര്‍, ടെന്‍ സോടെക് തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള ഇരുപതു കമ്പനികള്‍ പങ്കെടുത്തു. പ്ലെയ്‌സ്മെന്റ് ഡ്രൈവില്‍ 250 ഓളം കുട്ടികള്‍ പങ്കെടുത്തു.

എം ഡിറ്റ് വിദ്യാര്‍ഥികള്‍ക്ക് മാത്രമായി 15ല്‍പരം പ്ലെയ്‌സ്മെന്റ് പ്രോഗ്രാമുകള്‍ നടന്നു. ഇതിന് പുറമെയാണ് മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മെഗാ പ്ലെയ്‌സ്മെന്റ് ഡ്രൈവ് നടത്തിയത്.

- Advertisement -
Ad image

എം ഡിറ്റ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ എം ഡിറ്റ് ചെയര്‍മാനും കണ്‍സ്യുമര്‍ ഫെഡ് ചെയര്‍മാനും കൂടിയായ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. എം ഡിറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി എം മഹീശന്‍ അധ്യക്ഷത വഹിച്ചു. മള്‍ട്ടി നാഷണല്‍ സ്ഥാപനങ്ങളായ ഐ ബി എം, ടി സി എസ്, എച്ച് സി എല്‍, വിപ്രോ, എല്‍ ആന്റ് ടി, ഇന്‍ഫോടെക്, ആക്സെന്റര്‍, ജി 10 എക്‌സ്, 6-ഡി ടെക്‌നോളോജിസ് തുടങ്ങിയ കമ്പനികളില്‍ ഇതിനോടകം ജോലി നേടാന്‍ എംഡിറ്റ് വിദ്യാര്‍ഥികള്‍ക്ക് സാധിച്ചതായി എം ഡിറ്റ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!