കെ എസ് ആര്‍ ടി ബസ് സ്‌റ്റേഷന്‍ നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നു: നിയമസഭയില്‍ പൊട്ടിത്തെറിച്ച് എം എല്‍ എ

Web Desk
1 Min Read

ആലുവ: കെ എസ് ആര്‍ ടി സിയിലെ ഉദ്യോഗസ്ഥര്‍ എല്ലാവരും നല്ലവരാണെന്നു വകുപ്പുമന്ത്രി സഭയില്‍ പറഞ്ഞതിനെ പരാമശിച്ച് എല്ലാവരും നല്ലവരാണെന്ന കാര്യം അംഗീകരിച്ചാലും നിരവധി പുഴുക്കുത്തുകളായ ഉദ്യോഗസ്ഥര്‍ ഉള്ളതുകൊണ്ടാണ് ആലുവ കെ എസ് ആര്‍ ടി സി സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി എട്ടു കോടി 64 ലക്ഷം രുപ തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചു അഞ്ചുവര്‍ഷമായിട്ടും നിര്‍മ്മാണം പൂര്‍ത്തിയാകാതെ ഇഴഞ്ഞു നീങ്ങുന്നതെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ ചോദ്യോത്തര വേളയില്‍ സഭയില്‍ ഉന്നയിച്ചു. ഇങ്ങനെയുള്ള പുഴുകുത്തുകളായ ഉദ്യോഗസ്ഥര്‍ ഉള്ളതുകൊണ്ട് എം എല്‍ എമാര്‍ കെ എസ് ആര്‍ ടി സിക്കായി തങ്ങളുടെ വികസന ഫണ്ടുകള്‍ നല്കുവാന്‍ തയ്യാറാകാത്തതെന്നും കെ എസ് ആര്‍ ടി സി രക്ഷപ്പെടാത്തതെന്നും എം എല്‍ എ പറഞ്ഞു.

city exchange

ആലുവ കെ എസ് ആര്‍ ടി സിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതില്‍ ജനങ്ങള്‍ തന്നെയാണ് പഴിചാരുന്നതെന്നും അതുകൊണ്ട് കെ എസ് ആര്‍ ടി സിയിലെ പുഴുകുത്തുകളായ ഉദ്യോഗസ്ഥരുടെ ഉഴപ്പും കെടുകാര്യസ്ഥതയും പിടിപ്പുകേടും തിരിച്ചറിഞ്ഞ് അങ്ങനെയുള്ള വരെ ഒഴിവാക്കുന്നതിനുള്ള ആര്‍ജ്ജവം വകുപ്പുമന്ത്രി സ്വീകരിച്ചാല്‍ മാത്രമേ ഈ ഡിപ്പാര്‍ട്ട്‌മെന്റ് രക്ഷപ്പെടുകയുള്ളുവെന്നും മന്ത്രി ഇടപെട്ട് ആലുവ കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റേഷന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. യാര്‍ഡില്‍ ടൈല്‍ വിരിക്കുന്ന പ്രവ്യത്തി മാത്രമേ ബാക്കിയുള്ളുവെന്നും ഇത് എത്രയും വേഗം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ഗതാഗതമന്ത്രി ആന്റണി രാജു സഭയില്‍ എം എല്‍ എയുടെ ചോദ്യത്തിനു മറുപടി നല്കി.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!