മങ്കി പോക്‌സ് പടരുന്നു; ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Web Desk
0 Min Read

ജനീവ: മങ്കി പോക്‌സ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ കടുത്ത വെല്ലുവിളിയാണ് മങ്കി പോക്‌സ് സൃഷ്ടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ഡോ. ടെട്രോസ് ഗബ്രിയേസൂസ് അതനോം പറഞ്ഞു.

city exchange

രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സമിതി യോഗം ചേര്‍ന്നിരുന്നു. രോഗവ്യാപനം മെയ് മാസത്തില്‍ സ്ഥിരീകരിച്ചതിന് ശേഷം രണ്ടാം തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം പരിഗണിച്ചത്.

Share This Article
Leave a Comment
error: Content is protected !!