

തൃശൂര്‍: ചേലക്കര സ്വന്തമാക്കി യു ആര്‍ പ്രദീപ്. ഇടസ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് 12122 വോട്ടുകള്‍ക്കാണ് യു ഡി എഫിലെ രമ്യ ഹരിദാസിനെ പരാജയപ്പെടുത്തിയത്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കിയാണ് യു ആര്‍ പ്രദീപ് മുന്നേറിയത്.

പ്രദീപിന്റെ ഭൂരിപക്ഷം പതിനായിരമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒരു ഘട്ടത്തില്‍ പതിനയ്യായിരവും കടന്നു. ചേലക്കരയില്‍ വെല്ലുവിളി ഉയര്‍ത്തുമെന്നു പറഞ്ഞ പി വി അന്‍വറിന്റെ സ്ഥാനാര്‍ഥി യാതൊരു ചലനവുമുണ്ടാക്കിയില്ല.

2021ലെ നിയമസഭാ തെരഞ്ഞെടുത്തില്‍ കോണ്‍ഗ്രസിലെ സി സി ശ്രീകുമാറിനെതിരെ കെ രാധാകൃഷ്ണന്‍ 39400 നേടിയ ഭൂരിപക്ഷം കുറഞ്ഞെങ്കിലും യു ആര്‍ പ്രദീപ് സീറ്റ് നിലനിര്‍്ത്തി.
ചേലക്കരയില്‍ ഇടത് മുന്നേറ്റം തുടക്കത്തില്‍ തന്നെ ദൃശ്യമായിരുന്നു. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ രമ്യ ഹരിദാസിന് സാധിച്ചില്ലെങ്കിലും ഭൂരിപക്ഷം കുറക്കാന്‍ സാധിച്ചു.
ചേലക്കരയില്‍ യു ഡി എഫിന് 52137, എല്‍ ഡി എഫിന് 64659, എന്‍ ഡി എയ്ക്ക് 33354 എന്നിങ്ങനെയാണ് വോട്ടിംഗ് നില.

