ചാലക്കുടി മണ്ഡലത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ ഡിവിഷണല്‍ റയില്‍വേ മാനേജര്‍ സന്ദര്‍ശിക്കും

Web Desk
1 Min Read

ആലുവ: ബെന്നി ബഹനാന്‍ എം പിയുടെ നിര്‍ദേശ പ്രകാരം ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ സ്റ്റേഷനുകളുടെ വികസനാവശ്യങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തുന്നതിന് തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ വെള്ളിയാഴ്ച വിവിധ റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കും.

city exchange

ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേയുമായി ബന്ധപ്പെട്ട വികസനാവശ്യങ്ങള്‍ സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണോ, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്ന ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ബെന്നി ബഹനാന്‍ എം പി, അന്‍വര്‍ സാദത്ത് എം എല്‍ എ, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഓ ജോണ്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം ആലുവ റെയില്‍വേ സ്റ്റേഷന്‍, റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, അടിപ്പാത മുതലായവ നിര്‍ദ്ദേശിച്ചിട്ടുള്ള വിവിധ ലെവല്‍ ക്രോസ്സുകള്‍ എന്നിവ സന്ദര്‍ശിക്കും.

- Advertisement -
Ad image

തുടര്‍ന്ന് ആലുവ റയില്‍വെസ്റ്റേഷനില്‍ നടക്കുന്ന യോഗത്തില്‍ ആലുവ റെയില്‍വേസ്റ്റേഷന്‍ വികസനം, ആലുവയിലെയും സമീപ പ്രദേശങ്ങളിലെയും റെയില്‍വേ വികസനം സംബന്ധിച്ച മറ്റ് നിര്‍ദേശങ്ങള്‍ എന്നിവ ജനപ്രതിനിധികള്‍, റെയില്‍വേ പാസഞ്ചര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും സ്വീകരിക്കും.

Share This Article
Leave a Comment
error: Content is protected !!