

കോഴിക്കോട്: ‘ഒരുപാട് സന്തോഷം തോന്നുന്നു. കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ട്. പ്രത്യേകിച്ച് മാധ്യമങ്ങളോട്.’- പന്തീരാങ്കാവ് യു എ പി എ കേസില്‍ ജാമ്യം ലഭിച്ച താഹ ഫസലിന്റെ മാതാവ് ജമീല, മകന് ജാമ്യം ലഭിച്ചതറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരോട് ആദ്യമായി ഇങ്ങനെയാണ് പ്രതികരിച്ചത്.
രണ്ടാം ജന്മം കിട്ടിയതുപോലെയാണ് തോന്നുന്നത്. പത്തുമാസം മുന്‍പാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ഫസല്‍ വീണ്ടും ജയിലിലേക്ക് പോയത്. തൃശൂര്‍ വിയ്യൂരിലെ പ്രത്യേക സുരക്ഷാ ജയിലിലാണ് ഇപ്പോള്‍ താഹ ഉള്ളത്. ഇന്നോ നാളെയോ സുപ്രിംകോടതി ഓര്‍ഡര്‍ കിട്ടിയാലുടനെ താഹക്ക് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് വക്കീല്‍ പറഞ്ഞതെന്നും ഏറെ സന്തോഷത്തോടെ ഇവര്‍ പറഞ്ഞു.

