ആദ്യത്തെ വിനോദ സഞ്ചാര യാത്രാ കപ്പലായി ‘ഒഡീസി ക്രൂയിസ്’ വരുന്നു

Web Desk
1 Min Read

കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ വിനോദ സഞ്ചാര യാത്ര കപ്പല്‍ ‘ഒഡീസി ക്രൂയിസ്’ സര്‍വീസിലേക്ക്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ് എസ് ആര്‍ മറൈന്‍ പ്രൈവറ്റ് ലിമിറ്റഡ് ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നത്.

city exchange

ഇതിനായി ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പുമായി ധാരണയായതായി കപ്പല്‍ യാത്ര സംബന്ധിച്ച് കോഴിക്കോട്ട് നടത്തിയ കമ്പനിയുടെ പ്രീ ലോഞ്ചിംഗ് യോഗത്തില്‍ എസ് എസ് ആര്‍ മറൈന്‍ പ്രൈവറ്റ് ലിമിറ്റഡ് ഒഡീസി ക്രൂയിസ് ചെയര്‍മാന്‍ സഞ്ജീവ് അഗര്‍വാള്‍ അറിയിച്ചു.

ബേപ്പൂര്‍, പൊന്നാനി, കൊച്ചി, കൊല്ലം, വിഴിഞ്ഞം തുറമുഖം എന്നിവ ബന്ധിപ്പിച്ചാണ് സര്‍വീസ്. ആഡംബര യാത്ര പകലും രാത്രിയും ഒരുക്കും.

- Advertisement -
Ad image

അടുത്ത മാസം സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം.
കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

യോഗത്തില്‍ കേരള മാരിടൈം ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ക്യാപ്റ്റന്‍ അശ്വിന്‍ പ്രതാപ്, ബോബി ചെമ്മണ്ണൂര്‍, ഒഡീസി ഓപ്പറേഷന്‍ മാനേജര്‍ റോഷന്‍ ഒലിവേറ, എസ് എസ് ആര്‍ മറൈന്‍ പോര്‍ട്‌സ് ആന്റ് ഈവന്റ്‌സ് കേരള കോര്‍ഡിനേറ്റര്‍ ടി പി എം ഹാഷിര്‍ അലി, മലബാര്‍ ടൂറിസം സൊസൈറ്റി പ്രസിഡന്റ് എം പി എം മുബഷീര്‍, മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം കെ എം ബഷീര്‍, കാലിക്കറ്റ് ചേംബര്‍ പോര്‍ട്ട് കമ്മറ്റി സെക്രട്ടറി ക്യാപ്റ്റന്‍ ഹരിദാസ്, പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍, മലബാര്‍ ടൂറിസം കൗണ്‍സില്‍ പ്രസിഡന്റ് സജീര്‍ പടിക്കല്‍, ഗ്രേറ്റ് മലബാര്‍ ഇനീഷിയേറ്റീവ് ടൂറിസം ഇന്‍ ചാര്‍ജ്ജ് റോഷന്‍ കൈനടി, കാലിക്കറ്റ് ചേംബര്‍ നിയുക്ത പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍, നിയുക്ത സെക്രട്ടറി സിറാജുദ്ദീന്‍ ഇല്ലത്തൊടി, എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുനീഷ് അലി, ട്വിങ്കിള്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!