

തിരുവനന്തപുരം: മുന്‍ എം എല്‍ എ ഹൈബി ഈഡനെതിരെയുള്ള പരാതിയില്‍ സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട് എം എല്‍ എ ഹോസ്റ്റലില്‍ സി ബി ഐ പരിശോധന. പരാതിക്കാരിയുമായാണ് സി ബി ഐ പരിശോധന നടത്തുന്നത്.

എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയിലാണ് നടപടി. ഹൈബി ഈഡന്‍ എം എല്‍ എ ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ 34-ാം നമ്പര്‍ മുറിയിലാണ് പരിശോധന നടത്തുന്നത്.

2013ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അഞ്ചംഗ സി ബി ഐ സംഘമാണ് പരിശോധന നടത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് യുവതി പരാതി ഉന്നയിച്ചിരിക്കുന്നത്. ഓരോ പരാതിയും ഓരോ സംഘമാണ് അന്വേഷിക്കുന്നത്.
2021 അവസാനമാണ് കേസ് സി ബി ഐ കേസ് എറ്റെടുത്തത്. ആദ്യമായാണ് എം എല്‍ എ ഹോസ്റ്റലില്‍ പരിശോധന നടത്തുന്നത്.

