Featured
വരാപ്പുഴയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; ഒരു മരണം
കൊച്ചി: വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പടെ ഏഴു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്.
ജെന്‍സണ്‍ (38), ഫ്രെഡിന (30), കെ ജെ മത്തായി (69), എസ്തര്‍ (7), എല്‍സ (5), ഇസബെല്‍ (8), നീരജ് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ ചില വീടുകളും തകര്‍ന്നു. സംഭവത്തില്‍ കെട്ടിടത്തിന്റെ 14 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ പ്രകമ്പനമുണ്ടായി.


അപകടമുണ്ടായ സ്ഥലത്തേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ ഫയര്‍ എഞ്ചിനുകള്‍ എത്താന്‍ വൈകിയിരുന്നു. റോഡില്‍ പൈപ്പിട്ട് വെള്ളമെത്തിച്ചായിരുന്നു കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമാക്കിയത്. ജില്ലാ കളക്ടര്‍ രേണു രാജും റൂറല്‍ പൊലീസ് മേധാവിയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



