

ദോഹ: ഖത്തര്‍ എനര്‍ജി സെപ്റ്റംബര്‍ മാസത്തെ പ്രീമിയം, സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു.

പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഇന്ധനവില മാറ്റമില്ലാതെ തുടരും.
പ്രീമിയം ഇന്ധനത്തിന്റെ വില ലിറ്ററിന് 1.95 റിയാല്‍ ആയിരിക്കും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലാണ് വില. ഡീസല്‍ ലിറ്ററിന് 2.05 റിയാല്‍ ഈടാക്കും.

കഴിഞ്ഞ ഏഴ് മാസമായി രാജ്യത്ത് ഡീസല്‍, പെട്രോള്‍ വില സ്ഥിരമായി തുടരുകയാണ്.
