വിമാനത്താവളങ്ങള്‍, റോഡ്, റെയില്‍ മുതല്‍ ഗ്യാസ് പൈപ്പ് ലൈന്‍ വരെ വില്‍ക്കാന്‍ കേന്ദ്രം

Web Desk
1 Min Read

ന്യൂഡല്‍ഹി: ബജറ്റ് കമ്മി പരിഹരിക്കാനും സര്‍ക്കാറിന്റെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അടിസ്ഥാന സൗകര്യ ആസ്തികളെല്ലാം വില്‍പ്പന നടത്താന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. അടുത്ത നാല് വര്‍ഷത്തിനുള്ളിലാണ് ഇവയെല്ലാം വിറ്റ് ആറ് ട്രില്യന്‍ രൂപ (81 ബില്യന്‍ ഡോളര്‍) സമാഹരിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നത്.

city exchange


വിമാനത്താവളത്തിന് പുറമേ റോഡ്, റെയില്‍വേ ആസ്തികള്‍, എയര്‍പോര്‍ട്ടുകള്‍, പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍, ഗ്യാസ് പൈപ്പ് ലൈനുകള്‍ എന്നിവയെല്ലാം വിറ്റ് ധനമുണ്ടാക്കാനാണ് സര്‍ക്കാറിന്റെ പദ്ധതി. ധനമന്ത്രി നിര്‍മല സീതാരാമന്‍ പദ്ധതി പുറത്തുവിടുമെന്നാണ് അറിയുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് നികുതി വരുമാനത്തിലുണ്ടായ ഇടിവ് നികത്താന്‍ 2022 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 1.75 ലക്ഷം കോടി രൂപയാണ് ബജറ്റ് ചെയ്തിരിക്കുന്നത്.
ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം, എയര്‍ ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെയെല്ലാം ഓഹരി വിറ്റഴിക്കല്‍ പദ്ധതിയോടൊപ്പം അടിസ്ഥാന സൗകര്യ ആസ്തികള്‍ ധനസമ്പാദനത്തിനായി വിറ്റഴിക്കുന്ന പദ്ധതികള്‍ കൂടി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിക്കും.


റോഡുകള്‍ വഴി 1.6 ട്രില്യന്‍, റെയില്‍വേയില്‍ നിന്നും 1.5 ട്രില്യന്‍, വൈദ്യുത മേഖലയിലെ ആസ്തികള്‍ക്ക് ഒരു ലക്ഷം കോടി രൂപ, ഗ്യാസ് പൈപ്പ് ലൈനുകള്‍ക്ക് 590 ബില്യന്‍, ടെലികമ്യൂണിക്കേഷന്‍ ആസ്തികള്‍ക്ക് 400 ബില്യന്‍ രൂപ വീതമാണ് പ്രതീക്ഷിക്കുന്നത്.
വെയര്‍ ഹൗസുകള്‍, സിവില്‍ ഏവിയേഷന്‍, പോര്‍ട്ട് ഇന്‍ഫ്രാസ്ടക്ചര്‍, സ്റ്റേഡിയങ്ങള്‍, ഖനന ആസ്തികള്‍ എന്നിവയിലൂടെ ഏകദേശം ഒരു ട്രില്യന്‍ രൂപയാണ് പ്രതീക്ഷിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!