സ്വകാര്യ മേഖലയില്‍ മൂന്ന് ദിന ഈദുല്‍ അദ്ഹ അവധി പ്രഖ്യാപിച്ച് ഖത്തര്‍

Web Desk
0 Min Read

ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് സ്വകാര്യ മേഖലയില്‍ മൂന്നു ദിവസം വേതനത്തോടെയുള്ള അവധി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു.

city exchange

അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നതിന് തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 74 പ്രകാരമുള്ള ഓവര്‍ടൈം ആനുകൂല്യങ്ങളും മറ്റ് അലവന്‍സുകളും ബാധകമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ഈ അവസരത്തില്‍ ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും മന്ത്രാലയം ആശംസകളും നേര്‍ന്നു.

അതേസമയം മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ കമ്പനികള്‍ എന്നിവയ്ക്കായി മെയ് 26 ചൊവ്വാഴ്ച മുതല്‍ മെയ് 30 വരെ അവധി പ്രഖ്യാപിച്ചതായി അമീരി ദിവാന്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!