പാരമ്പര്യത്തിന്റെ ഉരു മഹോത്സവം കാണാന്‍ ആയിരങ്ങള്‍ കത്താറയില്‍

Web Desk
1 Min Read

ദോഹ: മുത്തുവാരിയ പഴയ കാലത്തിന്റെ ഓര്‍മയിലേക്കുള്ള പ്രതിവര്‍ഷ സഞ്ചാരം കത്താറ ദൗ ഫെസ്റ്റിവലിന് അഭൂതപൂര്‍വമായ ജനസഞ്ചയം. ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ പശ്ചാലത്തില്‍ നടക്കുന്ന ദൗ ഫെസ്റ്റിവലിന് കത്താറ ഇതുവരെ കാണാത്തത്രയും വലിയ ജനക്കൂട്ടമാണ് എത്തിച്ചേരുന്നത്. ഡിസംബര്‍ 18 വരെയാണ് 12-ാമത് പരമ്പരാഗത ഉരു മഹോത്സവം അരങ്ങേറുക.

city exchange

ഇത്തവണ ഉരു മഹോത്സവത്തില്‍ സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഇറാഖ്, യമന്‍, ഇന്ത്യ, തുര്‍ക്കി, താന്‍സാനിയ എന്നീ രാജ്യങ്ങളും ഖത്തറിനോടൊപ്പം പങ്കാളികളാകുന്നുണ്ട്.

അല്‍ സര്‍ദാല്‍ സൈഫ് അല്‍ സുലൈത്തിയുടെ നേതൃത്വത്തിലുള്ള 32 പരമ്പരാഗത വള്ളങ്ങള്‍ ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പതാകയുമേന്തി കത്താറ ബീച്ചില്‍ നിന്നും ദോഹ കോര്‍ണിഷിലേക്കും മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് പാര്‍ക്ക് ബീച്ചിലേക്കും തുഴഞ്ഞാണ് ഉദ്ഘാടന ദിവസം ആഘോഷം ഗംഭീരമാക്കിയത്.

- Advertisement -
Ad image

ഉരു മഹോത്സവത്തില്‍ കടല്‍ പാരമ്പര്യത്തിന്റെ കാഴ്ചകള്‍ ഉള്‍പ്പെടെ 50 പവലിയനുകളാണുള്ളത്. ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള ഉരു നിര്‍മാണ ശില്‍പശാലകളും മഹോത്സവത്തിന്റെ ഭാഗമായി നടക്കും. മുന്‍കാല കടല്‍ യാത്രക്കാര്‍ ഉപയോഗിച്ച വസ്തുക്കള്‍, മുത്തുകണ്ടെത്താനുള്ള മുങ്ങല്‍, ബോട്ടുകളും വള്ളങ്ങളും കപ്പലുകളുമായി ബന്ധമുള്ള വസ്തുക്കള്‍, മീന്‍ പിടുത്ത ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഉരു മഹോത്സവത്തിലെ പവലിയനുകളില്‍ ഒരുക്കിയിട്ടുണ്ട്.

കത്താറയിലെ ഇബ്‌നു അല്‍ റീബ് കള്‍ച്ചറല്‍ സ്ട്രീറ്റില്‍ ഹാന്റിക്രാഫ്റ്റ് പ്രദര്‍ശനവുമുണ്ട്. താത്പര്യമുള്ളവര്‍ക്ക് ഇവിടെ നിന്നും ഖത്തറിന്റെ പരമ്പരാഗത വസ്തുക്കള്‍ വാങ്ങാനാവും.

ലോകകപ്പിന്റെ ഒരു ദിവസം മുമ്പ് നവംബര്‍ 19ന് ആരംഭിച്ച ഉരു മഹോത്സവം ഫൈനല്‍ ദിവസമായ ഡിസംബര്‍ 18 വരെ തുടരും. ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 11 വരെയാണ് കത്താറയില്‍ ഉരു മഹോത്സവം അരങ്ങേറുന്നത്.

Share This Article
Leave a Comment
error: Content is protected !!