

ദോഹ: വിശുദ്ധ റമദാനില്‍ അനുഷ്ഠിക്കുന്ന വ്രതവിശുദ്ധിയും ആരാധനകളും ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ വിശ്വാസികള്‍ ശ്രമിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഖത്തര്‍ കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.

വിശ്വാസങ്ങള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ ചുറ്റിലും പതിയിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ട് പോകുന്നത്. ഇന്ത്യയില്‍ ഫാഷിസം എല്ലാ രീതിയിലും ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ജനാധിപത്യ ചേരി ഒറ്റക്കെട്ടായി നേരിടണം. മുസ്ലിം ലീഗ് ശക്തമായി പ്രക്ഷോഭ രംഗത്തുണ്ടാകുമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡികളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കെ എം സി സി നേതാക്കളായ എസ്എ എം ബഷീര്‍, അഡ്വ. ജാഫര്‍ഖാന്‍, അബ്ദുറഊഫ് കൊണ്ടോട്ടി, അഷറഫ് ചിറക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കെ എം സി സി മുന്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ബാസിത് അനുസ്മരണം സലീം നാലകത്ത് നിര്‍വ്വഹിച്ചു. മിസ്ഹബ് ഇസ്‌ലാഹി കൊച്ചി റമദാന്‍ സന്ദേശം നല്‍കി.
കെ മുഹമ്മദ് ഈസ, ഡോ. അബ്ദുസമദ്, കോയ കൊണ്ടോട്ടി, വി ഇസ്മായില്‍ ഹാജി, അലി മൊറയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ അക്ബര്‍ വെങ്ങാശ്ശേരി സ്വാഗതവും മുഹമ്മദ് ലൈസ് കുനിയില്‍ നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായ റഫീഖ് കൊണ്ടോട്ടി, അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍, ഇസ്മായില്‍ ഹുദവി, ശരീഫ് വളാഞ്ചേരി, അബ്ദുല്‍ മജീദ് പുറത്തൂര്‍, മുനീര്‍ പട്ടര്‍കടവ് നേതൃത്വം നല്‍കി.

